തൂഫാൻ 2.0

മറയൂർ : ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- പോലീസ് ഡിപ്പാർട്ട്മെന്‍റും എക്സൈസ് വകുപ്പും  മറയൂർ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ 28.09.2026 തീയതി 12 മണിക്ക് മറയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന യോഗത്തിന്  മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോമോൻ തോമസ് അദ്ധ്യക്ഷത വഹിക്കുകയും മറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീമതി. ദീപ അരുൾജ്യോതി സ്വാഗതം ആശംസിക്കുകയും , ദേവികുളം ബ്ലോക്ക് മെമ്പർ ശ്രീമതി.ഉഷ ഹെൻട്രി ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. മറയൂർ സബ് ഇൻസ്പെകട്ർ ഇൻ ചാർജ്ജ്  ശ്രീ.ബിനു എം.എം സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ജനപ്രതിനിധികൾക്കും വിവിധ മേഖലകളിൽ ഉള്ളവർക്കും തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക നേതാക്കൾ, വിവിധ സംഘടന നേതാക്കൾ, ഹരിതകർമ്മ സേന അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, സ്കൂൾ ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, കുട്ടികൾ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാൻ 2.0ലഹരി ഉപയോഗവും ലഹരി വ്യാപനവും തടയുന്നതിനായി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ–പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക,  ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുക, സംശയാസ്പദമായ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ എന്നും യോഗത്തിൽ അറിയിക്കുകയുണ്ടായി.  മറയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ അലി നന്ദി അറിയിച്ചു. 

 

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം - വിവിധ ദൃശ്യങ്ങൾ