മറയൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മറയൂർ പഞ്ചായത്തിന് മഹാശിലായുഗം വരെ നീളുന്ന സമ്പന്നമായ ചരിത്രപാരമ്പര്യമുണ്ട്. 3000 വർഷത്തിലേറെ പഴക്കമുള്ള എഴുത്തറകളും മുനിയറകളും ഈ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം തെളിയിക്കുന്നു. പാണ്ഡവന്മാർ മറഞ്ഞിരുന്ന സ്ഥലമാണ് മറയൂർ എന്ന വിശ്വാസവും നിലനിൽക്കുന്നു.ഈ പ്രദേശം മുമ്പ് പൂഞ്ഞാർ രാജാക്കന്മാരുടെ അധീനതയിലായിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് മധുരയിൽ നിന്ന് ജനങ്ങൾ കുടിയേറി കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, മറയൂർ, കൊട്ടക്കുടി എന്നീ അഞ്ചു ഗ്രാമങ്ങൾ സ്ഥാപിച്ചു. ഇവ ചേർന്നാണ് “അഞ്ചുനാട്” എന്നറിയപ്പെട്ടത്. തമിഴ്-മലയാള സംസ്‌കാരങ്ങളുടെ സങ്കരരൂപമാണ് ഇവിടെ നിലനിൽക്കുന്നത്.
കൂടുതൽ വായിക്കുക